രാജ്യത്തെ ആദ്യ പൊതുമേഖല മുലപ്പാല്‍ ബാങ്ക് ആരംഭിച്ചു
കൊല്‍ക്കത്ത|
WEBDUNIA|
PRO
PRO
ഇന്ത്യയിലെ ആദ്യ പൊതുമേഖല മുലപ്പാല്‍ ബാങ്ക് ആരംഭിച്ചു. കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലാണ് ആദ്യ പൊതുമേഖല മുലപ്പാല്‍ ബാങ്ക് ആരംഭിച്ചത്. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് രാജ്യത്തെ ആദ്യ പൊതുമേഖല മുലപ്പാല്‍ ബാങ്ക് ഉദ്ഘാടനം ചെയ്തത്.
മുലപ്പാല്‍ ബാങ്കില്‍ നിന്നും ലഭിക്കുന്ന പാല്‍ തികച്ചും സൗജന്യമായിട്ടായിരിക്കും നല്‍കുക. നാഷണല്‍ ഹെല്‍ത്ത് റിന്യൂവല്‍ മിഷനാണ് മുലപ്പാല്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ വഹിക്കുന്നത്. പോഷകാഹാരക്കുറമൂലം ബുദ്ധിമുട്ടുന്ന നവജാത ശിശുക്കള്‍ക്ക് ഏറെ ഉപയോഗപ്രദമായിരിക്കും മുലപ്പാല്‍ ബാങ്ക്.
നവജാത ശിശുക്കള്‍ക്ക് ഏറെ പ്രധാന്യമുള്ള മുലപ്പാല്‍ ലഭ്യമാകാതെ വരുന്ന അവസ്ഥയില്‍ മുലപ്പാല്‍ ബാങ്ക് സഹായകരമായിരിക്കുമെന്ന് മമത ബാനര്‍ജി ഉദ്ഘാടനത്തില്‍ പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളുള്ള ഈ മുലപ്പാല്‍ ബാങ്ക് ഏറ്റവും ശുദ്ധവും അണുവിമുക്തവുമായ പാലായിരിക്കും നല്‍ക്കുകയെന്നും മമത പറയുന്നു.
ചില സ്വകാര്യ ആശുപത്രികളില്‍ മുലപ്പാല്‍ ബാങ്കിന്റെ സൌകര്യം ഉണ്ടെങ്കിലും അത്യാധുനികമായ മുലപ്പാല്‍ ബാങ്ക് പൊതുമേഖലയില്‍ ആരംഭിക്കുന്നത് ഇതാദ്യമായാണ്.