രാജുമായി ബന്ധമില്ലെന്ന് താക്കറെ

മുംബൈ: | PRATHAPA CHANDRAN| Last Modified ചൊവ്വ, 19 മെയ് 2009 (11:38 IST)
എം‌എന്‍‌എസ് നേതാവ് രാജ് താക്കറെയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് ശിവസേന തലവന്‍ ബാല്‍ താക്കറെ. താക്കറെയുടെ അനന്തരവന്‍ കൂടിയാണ് മുന്‍ ശിവസേനക്കാരനായ രാജ്.

മറാത്തികളുടെ ശത്രുവായ രാജ് തന്‍റെയും ശത്രുവാണ്. സ്വാര്‍ത്ഥതയോടെ രാഷ്ട്രീയത്തെ സമീപിക്കുന്ന രാജിനോടുള്ള രക്തബന്ധം വിസ്മരിക്കുമെന്നും ബാല്‍ താക്കറെ തിങ്കളാഴ്ച രാത്രി വൈകി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

താക്കറെയും രാജും തമ്മില്‍ ടെലഫോണിലൂടെ ബന്ധം പുലര്‍ത്തിയിരുന്നു എന്ന് സേനയുടെ മുതിര്‍ന്ന നേതാവ് മനോഹര്‍ ജോഷി കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് താക്കറെ വിശദീകരണവുമായി രംഗത്ത് എത്തിയത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി-സേന സഖ്യത്തിനു പുറമെ എം‌എന്‍‌എസും മറാത്തി വോട്ടുകള്‍ സ്വാധീനിച്ചത് സേന സഖ്യത്തെ മുംബൈയില്‍ പരാജയത്തിലേക്ക് നയിച്ചെന്ന് പാര്‍ട്ടി എക്സിക്യൂട്ടീവ് പ്രസിഡന്‍റ് ഉദ്ദവ് താക്കറെയോടൊപ്പം മാധ്യമങ്ങളോട് സംസാരിച്ച ബാല്‍ താക്കറെ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :