ചിരഞ്ജീവിയുടെ മകനും നടനുമായ രാംചരണ്‍ തേജ വിവാഹിതനായി. ബാല്യകാല സഖി ഉപാസന കാമിനേനിയെയാണ് രാംചരണ്‍ തേജ വിവാഹം ചെയ്തത്. അപ്പോളോ ഗ്രൂപ്പ് ആശുപത്രികളുടെ ഉടമ അനില്‍ കാമിനേനിയുടെ പൗത്രിയാണ് ഉപാസന.
അമിതാഭ് ബച്ചന്, രജനീകാന്ത്, അംബരീഷ്, ശ്രീദേവി, ഭര്‍ത്താവ് ബോണികപൂര്‍ തുടങ്ങിയ പ്രമുഖര്‍ വിവാഹത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ആന്ധ്ര ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹന്, മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി, തമിഴ്നാട് ഗവര്‍ണര്‍ റോസയ്യ തുടങ്ങിയ നേതാക്കളും സംസ്ഥാന മന്ത്രിമാരും മറ്റ് പ്രമുഖരും വിവാഹച്ചടങ്ങിനെത്തിയിരുന്നു.
മൊയ്നബാദിലെ രംഗറെഡ്ഡി ജില്ലയിലെ ഫാം ഹൗസില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്.