ഹരിയാന യിലെ ഗോഹാനയില്‍ ദളിത് യുവാവിന്റെ കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.
ദളിത് യുവാവിന്റെ കൊലയെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായിരുന്ന ഗോഹനയില് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു. കടകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ബാങ്കുകള്‍ എന്നിവ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇവിടെ പൊലീസ് പട്രോളിംഗ് തുടരുന്നുണ്ട്.
ദളിത് യുവാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് ദളിത് സംഘടനകള്‍ ബുധനാഴ്ച്ച നടത്തിയ ബന്ദില്‍ പൊലീസുകാരെ അക്രമിക്കുകയും സ്വകാര്യ പൊതു മുതലുകള്‍ നശിപ്പിക്കുകയും ചെയ്ത അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഓഗസ്റ്റ് 27 ന് ദളിത് യുവാവായ രാകേഷ് അലിയാസ് ലാറയെ അജ്ഞാതരായ മൂന്നു പേര് വെടിവെച്ചു കൊന്നിരുന്നു.