യുവതിയെ നിരീക്ഷിച്ച സംഭവം: മോഡിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ മോഡിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തല്‍. രക്ഷിതാക്കളെയും സുഹൃത്തുകളെയും കാമുകനെയും മോഡി സര്‍ക്കാര്‍ നിരീഷിച്ചെന്ന് പുതിയ വെളിപ്പെടുത്തല്‍. കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയ ഗുലൈല്‍ ഡോട്‌കോം ഇതുമായി ബന്ധപ്പെട്ട് 39 ടേപ്പുകള്‍ ഗുലൈയില്‍ പുറത്തുവിട്ടു. ബാംഗ്ലൂര്‍ സ്വദേശിനിയായ യുവതിക്ക് നിരീക്ഷണമേര്‍പ്പെടുത്തിയെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിരുന്നു. യുവതിയുടെ ഫോണ്‍ കൂടാതെ ഭാവി വരന്‍, ബന്ധുക്കള്‍ എന്നിവരുടെയും ഫോണുകള്‍ നിരീക്ഷിച്ചെന്നാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബംഗളൂരില്‍ വെച്ച് ഫോണ്‍ ചോര്‍ത്തുന്നതിനായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ സഹായവും ഇതിനായി തേടി.

ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായാണ് നിര്‍ദ്ദേശം നടപ്പിലിക്കായത്. സാഹിബിന് വേണ്ടിയാണ് ഇതെന്നായിരുന്നു അമിത് ഷാ വ്യക്തമാക്കിയിരുന്നത്. നേരത്തെ യുവതി മോദിക്കൊപ്പമുള്ള ചിത്രങ്ങളും ഗുലൈല്‍ പുറത്തു വിട്ടിരുന്നു. കച്ചില്‍ 2005ല്‍ നടത്തിയ ഹില്‍ ഗാര്‍ഡന്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മോദിയും യുവതിയും സംസാരിച്ചു നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. 2009 മുതല്‍ ബുജ് സ്വദേശിനിയായ യുവതിയെ ഗുജറാത്ത് സര്‍ക്കാര്‍ നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തല്‍ നേരത്തെ വിവാദങ്ങള്‍ ഉയര്‍ത്തിവിട്ടിരുന്നു.

മോഡിയുടെ വിശ്വസ്തനായിരുന്ന അമിത് ഷായും, ഇസ്രത് ജഹാന്‍ ഏറ്റുമുട്ടലില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ സിംഗാളുമായി 2009 ല്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ അടക്കം കോബ്ര പോസ്റ്റാണ് പുറത്തുവിട്ടത്. ഗുജറാത്തില്‍ ആര്‍ക്കിടെക്റ്റ് ആയ യുവതി ആരെയൊക്കെ കാണുന്നു, എവിടെ പോകുന്നു തുടങ്ങിയ വിവരങ്ങളാണ് അമിത് ഷാ ശേഖരിച്ചത്. വിവാദം ശക്തമായതോടെ സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ രണ്ടംഗസമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തിനകത്ത് അന്വേഷണം നടത്താന്‍ മാത്രമായിരുന്നു സമിതിക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന നിര്‍ദേശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :