മോഡി പാകിസ്ഥാന്റെ വക്കീലാണെന്ന്

PTI
മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാന് നല്‍‌കിയത് തെളിവുകളല്ലെന്നും വിവരങ്ങളാണെന്നുമുള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയാണെന്ന നരേന്ദ്രമോഡിയുടെ പ്രസ്താവന വന്‍ വിവാദത്തിന് വഴിവയ്ക്കുന്നു. പാകിസ്ഥാന്‍ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള വക്കീലിനെ പോലെയാണ് നരേന്ദ്രമോഡി പെരുമാറുന്നതെന്ന് കോണ്‍‌ഗ്രസ് പ്രതികരിച്ചുകഴിഞ്ഞു.

പൊലീസ്‌ ഓഫീസറുടെ മുന്നില്‍ കുറ്റവാളി നല്‍കുന്ന മൊഴി തെളിവായി കണക്കാക്കുന്ന നിയമം ഇന്ത്യയില്‍ പോലും നിലവിലില്ലെന്നും ഇതിനാല്‍ പാകിസ്ഥാനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നുമായിരുന്നു മോഡിയുടെ പ്രസ്താവന. സര്‍ക്കാരിന്റെ കഴിവുകേടിനെയാണ് മോഡി വിമര്‍ശിച്ചതെങ്കിലും ഇപ്പോഴത് ബൂമറാങ്ങായി മോഡിയെ തന്നെ വേട്ടയാടുകയാണ്.

ഇത് തീര്‍ത്തും ദേശവിരുദ്ധമാണ്. പാകിസ്ഥാന്റെ വക്കീലിനെ പോലെയാണ് ഇന്ത്യന്‍ നടപടികളെ മോഡി വിമര്‍ശിക്കുന്നത്. പ്രസ്താവന കൊണ്ട് എന്താണ്‍ ഉദ്ദേശിച്ചത് എന്ന് മോഡി വ്യക്തമാക്കുകയും ദേശവിരുദ്ധ പ്രസ്താവന നടത്തിയതിന് ഇന്ത്യന്‍ ജനതയോട് മാപ്പുചോദിക്കുകയും വേണം. മോഡി പറഞ്ഞതിനെ പറ്റി എന്താണ് ബിജെപിക്ക് പറയാനുള്‍ലതെന്നും വ്യക്തമാക്കണം - കോണ്‍‌ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് ആവശ്യപ്പെട്ടു.

അഹമ്മദാബാദ്| WEBDUNIA|
പൊലീസ് ഓഫീസറുടെ മുമ്പില്‍ കുറ്റവാളി നല്‍‌കുന്ന മൊഴി തെളിവായെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞ പോട്ട നിയമത്തില്‍ വകുപ്പുണ്ടായിരുന്നെന്നും മോഡി പറഞ്ഞിരുന്നു. സംഘടിക കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനുള്ള ഗുജറാത്തിന്റെ നിയമത്തിലും ഇതിനുള്ള പഴുതുണ്ട്. എന്തിനേറെ മോക്കയിലും ഈ നിയമമുണ്ട്. ഭീകരവാദത്തെ തടയാനും ഇത്തരമൊരു നിയമമാണ് വേണ്ടതെന്നാണ് മോഡി ആവശ്യപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :