മോഡിയെ 'ഷണ്ഡന്‍' എന്നു വിളിച്ചതിനെതിരെ രാഹുല്‍ ഗാന്ധി!
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയെ 'ഷണ്ഡന്‍' എന്നു വിളിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആണ് മോഡിക്കെതിരെ ഈ പരാമര്‍ശം നടത്തിയത്. ഇത്തരം പ്രയോഗങ്ങളെ അഭിനന്ദിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ വ്യക്തമാക്കി.
2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് സംസാരിക്കവേയാണ് മോഡിയെ പേരുടുത്ത് പറയാതെ ഖുര്‍ഷിദ് വിമര്‍ശിച്ചത്. പ്രധാനമന്ത്രിയാവാന്‍ ആഗ്രഹിക്കുന്ന ആള്‍ ഗുജറാത്ത് കലാപ സമയത്ത് ഒന്നും ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് ഫറൂക്കാബാദില്‍ റാലിയില്‍ സംസാരിക്കവേ അവിടുത്തെ എം പി കൂടിയായ ഖുര്‍ഷിദ് ചോദിച്ചത്.
ചില ആള്‍ക്കാര്‍ വന്നു, ആക്രമിച്ചു, അവര്‍ പോയി. എന്നിട്ടും നിങ്ങള്‍ക്ക്(മോഡി) ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഷണ്ഡനായ ഒരാളായത് കൊണ്ടാണോ അങ്ങനെ സംഭവിച്ചത്?
കലാപത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടതിന് മോഡിയെ കുറ്റപ്പെടുത്തുന്നില്ല. ഞങ്ങളുടെ ആരോപണം മോഡി 'ഷണ്ഡന്‍' ആണെന്നാണ് (നപുന്‍സക്). കൊലപാതകികളെ തടയാന്‍ മോഡിക്കായില്ല.
അതേസമയം കോണ്‍ഗ്രസിന് മോഹഭംഗമാണെന്നും അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ബിജെപി പ്രതികരിച്ചു. ഖുര്‍ഷിദിന്റെ പ്രസ്താവന മാന്യമല്ലെന്നും ബിജെപി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം മോഡിയെ ഷണ്ഡന്‍ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും രാഷ്ട്രീയത്തിലും ഭരണത്തിലും മോദി കഴിവു കെട്ടവനാണെന്നാണ് ഉദ്ദേശിച്ചതെന്നും ഖുര്‍ഷിദ് പ്രതികരിച്ചു.