ഗുജറാത്തില്‍ 2003 മുതല്‍ 2006 വരെയുണ്ടായ എല്ലാ ഏറ്റുമുട്ടലുകളും അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. നരേന്ദ്രമോഡി സര്‍ക്കാരിന് ഈ ഉത്തരവ് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ഇരുപതോളം ഏറ്റുമുട്ടലുകളാണ് അന്വേഷണത്തിന്റെ പരിധിയില്‍ വരിക. മുന്‍ സുപ്രീംകോടതി ജഡ്ജി എം ബി ഷാ അധ്യക്ഷനായ സമിതിയാണ് ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷിക്കുക. പൊലീസിന്റെ പ്രത്യേക സംഘവും ഇതിനായി രൂപീകരിക്കും. ആവശ്യമെങ്കില്‍ അന്യസംസ്ഥാന പൊലീസിന്റെ സഹായവും തേടാം.
മൂന്ന് മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.