മുംബൈ:|
Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (15:57 IST)
മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗക്കാരുടെ എണ്ണം വര്‍ധിക്കുന്നത് ഹിന്ദുക്കള്‍ക്ക് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ കുടുംബാസൂത്രണത്തിന് വിധേയരാകണമെന്ന
ശിവസേന മുഖപത്രമായ 'സാംന'യിലെ മുഖപ്രസംഗം വിവാദമാകുന്നു.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുസ്‍ലിംകളുടേയും ക്രിസ്ത്യാനികളുടേയും നിര്‍ബന്ധിത വന്ധ്യംകരണം നടത്തണമെന്ന ഹിന്ദുമഹാസഭാ ഉപാധ്യക്ഷ സാധ്വി ദേവ താക്കൂറിന്റെ പ്രസ്താവനയെ ന്യായീകരിച്ച് സാധ്വി ദേവി കുടംബാസൂത്രണം എന്ന വാക്കാകും ഉദ്ദേശിച്ചിട്ടുണ്ടാകുകയെന്നും സാമ്നയില്‍ പറയുന്നു.
ഇതുകൂടാതെ കുടുംബാസൂത്രണത്തിന് വിധേയരാകുന്നതോടെ കുട്ടികളെ നല്ലരീതിയില്‍ വളര്‍ത്താനും വിദ്യാഭ്യാസം നല്‍കാനും മികച്ച ജീവതം നയിക്കാനും കഴിയുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
നേരത്തെ
മുസ്‌ലിം വിഭാഗക്കാരുടെ വോട്ടവകാശം റദ്ദാക്കണമെന്ന 'സാംന'യുടെ മുഖപ്രസംഗം വിവാദമായിരുന്നു.