മുസ്ലീങ്ങളോട് കുനിഞ്ഞ ശിരസ്സോടെ മാപ്പിരക്കാന്‍ തയ്യാറാണെന്ന് ബിജെപി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ലോക്സസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലീങ്ങളുടെ പ്രീതി പിടിച്ചുപറ്റാന്‍ ബിജെപിയുടെ പ്രചാരണ തന്ത്രം. മുസ്ലീങ്ങളോട് മാപ്പ് ഇരക്കുന്നതായി ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ് പറഞ്ഞു.

എപ്പോഴെങ്കിലും, എവിടെയെങ്കിലും ഞങ്ങളുടെ ഭാഗത്തുനിന്ന് തെറ്റുകളോ കുറവുകളോ സംഭവിച്ചിട്ടുണ്ടെങ്കില്‍ കുനിഞ്ഞ ശിരസ്സോടെ മാപ്പിരക്കാന്‍ തയാറാണ് - ഡല്‍ഹിയില്‍ മുസ്ലിം കൂട്ടായ്മയെ അഭിസംബോധന ചെയ്ത് രാജ്നാഥ് സിംഗ് പറഞ്ഞു.

ബിജെപി മുസ്ലീങ്ങള്‍ക്ക് എതിരല്ല. ബിജെപി തുല്യതയാണ് ഉറപ്പുനല്‍കുന്നത്. കോണ്‍ഗ്രസ് പ്രചരണത്തില്‍ തെറ്റിദ്ധരിക്കപ്പെടരുത്. രാജ്യത്തെയോര്‍ത്ത് ബിജെപിക്കു വോട്ട് ചെയ്യണം. ഒരുതവണ ഞങ്ങളെ പരീക്ഷിച്ചുനോക്കു, ഞങ്ങള്‍ നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരുന്നില്ലെങ്കില്‍ പിന്നീട് ഒരിക്കലും ഞങ്ങള്‍ക്ക് നേരെ നോക്കേണ്ടതില്ല- രാജ്നാഥ് സിംഗ് പറഞ്ഞു.

അതേസമയം ഗുജറാത്ത് കലാപത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശങ്ങളൊന്നും നടത്തിയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :