മുല്ലപ്പെരിയാര്‍: ഉന്നതാധികാര സമിതി അധ്യക്ഷന്‍ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തിയ സാങ്കേതിക വിദഗ്ധര്‍ ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് എ എസ് ആനന്ദുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു. സി ഡി തട്ടേയുടേയും ഡി കെ മേത്തയുടേയും നേതൃത്വത്തിലുള്ള സംഘമണ് അണക്കെട്ടില്‍ പരിശോധന നടത്തിയത്.

വിദഗ്ധ സംഘത്തിനെതിരെ കേരളം ആരോപണം ഉന്നയിച്ചിരുന്നു. തമിഴ്നാടിന് അനുകൂലമായി ഇവര്‍ നിലപാടെടുക്കുന്നു എന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് കേരളം ഉന്നതാധികാര സമിതിക്ക് പരാതി നല്‍കാന്‍ ഇരിക്കേയാണ് സമിതി അധ്യക്ഷന്‍ വിദഗ്ധ സംഘത്തെ വിളിപ്പിച്ചത്. ഇവര്‍ക്കെതിരെ കേരളം ഉന്നയിച്ച ആരോപണങ്ങള്‍ സമിതി അധ്യക്ഷനുമായി ചര്‍ച്ച ചെയ്തെന്നാണ് സൂചന.

അണക്കെട്ടിനെ സംബന്ധിച്ച് ഇവര്‍ തയാറാക്കിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :