മുല്ലപ്പെരിയാര്‍: അവകാശം വിട്ടുകൊടുക്കില്ലെന്ന് തമിഴ്നാട്

ചെന്നൈ| WEBDUNIA|
PRO
PRO
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം കുപ്രചരണം നിര്‍ത്തണമെന്ന് തമിഴ്നാട്. അണക്കെട്ടിന്റെ അവകാശം വിട്ടുകൊടുക്കില്ലെന്നാണ് തമിഴ്നാട് വ്യക്തമാക്കിയിരിക്കുന്നത്. തമിഴ്നാട് ഗവര്‍ണര്‍ കെ റോസയ്യ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അണക്കെട്ടിന്റെ ഉടമസ്ഥതയുള്ള തമിഴ്നാടിന് തന്നെയാണ് സുരക്ഷയുടെ ചുമതലയുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നുണ്ട്. ഡാമിന്റെ സുരക്ഷയുള്ള സംസ്ഥാനത്തിന് സുരക്ഷ ഉറപ്പാക്കാന്‍ അധികാരം നല്‍കണം. ഇതിന് വേണ്ടി ഡാം സുരക്ഷാ ബില്ല് ഭേദഗതി ചെയ്യണം.

സുപ്രീംകോടതി നിര്‍ദേശം അനുസരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നിര്‍ദേശം നല്‍കണമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :