ഹരിയാന മുന്‍ ഡിജിപി എസ്പിഎസ് രാത്തോഡിനു പിന്നാലെ സംസ്ഥാനത്തെ മുന്‍ ഐജി എംഎസ് അഹ്ലാവതും സ്ത്രീപീഡന കേസില്‍. ഒമ്പത് വര്‍ഷം മുമ്പ് സര്‍വീസിലിരിക്കെ ഒരു വിധവയെ പീഡിപ്പിച്ചു എന്നതാണ് മുന്‍ ഐജിക്ക് എതിരെയുള്ള കേസ്.
2001 ല്‍ യമുനാനഗര്‍ എസ്പി ആയിരിക്കെ അഹ്ലാവത് തന്നെ പീഡിപ്പിച്ചു എന്നാണ് അരവിന്ദ് കൌര്‍ എന്ന വിധവ നല്‍കിയിരിക്കുന്ന പരാതി. മാസങ്ങള്‍ക്ക് മുമ്പ് ഐജി പദവിയില്‍ വിരമിച്ച അഹ്ലാവതിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി യമുനാനഗര്‍ പൊലീസ് അറിയിച്ചു.
മുന്‍ ഐജിക്കെതിരെ പരാതി നല്‍കിയത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു എന്ന് അരവിന്ദ് കൌര്‍ പറയുന്നു. രാത്തോഡിനെ പോലെയുള്ള ഓഫീസര്‍മാര്‍ ഉണ്ടായിരുന്നതു മൂലമാണ് സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതി നല്കാന് ചെന്ന താന്‍ പീഡനത്തിനിരയായത് എന്നും അഹ്ലാവത്തിനെ പോലെയുള്ളവര്‍ പീഡനത്തിനു ചങ്കൂറ്റം കാണിച്ചതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.