മുംബൈ: ഫൂട്ടേജിലെ ചിലരെ സംശയിക്കുന്നു?

മുംബൈ| WEBDUNIA|
PRO
മുംബൈ സ്ഫോടനത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ ഓപ്പെറ ഹൌസിന് സമീപമുള്ള സിസിക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ സഹായകമായേക്കും. ക്യാമറ ദൃശ്യങ്ങളില്‍ കാണുന്ന മൂന്ന് പേരുടെ ചലനങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയദൃഷ്ടിയോടെയാണ് കാണുന്നത്.

ക്യാമറ ദൃശ്യത്തില്‍ മൂന്ന് പേരും പരസ്പരം ബന്ധമില്ലാത്ത രീതിയിലാണ് പെരുമാറുന്നത്. ഇവര്‍ ഒരു മണിക്കൂറോളം പ്രദേശത്ത് ചുറ്റിത്തിരിഞ്ഞു എങ്കിലും പരസ്പരം നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. അതേസമയം, ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് അന്വേഷണ സംഘത്തിനെ കുഴക്കുന്നു എന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ മുജാഹിദ്ദീനാണ് സ്ഫോടനത്തിനു പിന്നില്‍ എന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇന്ത്യന്‍ മുജാഹിദ്ദീന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചതാണ് അന്വേഷകരുടെ ആശയക്കുഴപ്പത്തിനു കാരണമായിരിക്കുന്നത്.

സ്ഫോടനത്തിന് പ്രേരണയായ ഘടകമെന്തെന്നും അന്വേഷിക്കുന്നുണ്ട്. മധ്യപ്രദേശില്‍ നിന്നും വഡോദരയില്‍ നിന്നുമായി മൂന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗങ്ങളെ അറസ്റ്റ് ചെയ്തതാവാം സ്ഫോടനത്തിനു പ്രേരണയായതെന്നും സൂചനയുണ്ട്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :