മുംബൈ ഭീകരാക്രമണത്തിന് കശ്മീര്‍ പ്രശ്നവുമായി ബന്ധമില്ല എന്ന് വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി തന്റെ കാബൂള്‍ സന്ദര്‍ശന വേളയില്‍ പറഞ്ഞു. അന്താരാഷ്ട്ര സമൂഹം രണ്ട് വിഷയങ്ങളെയും ബന്ധപ്പെടുത്തി കാണരുത് എന്നും പ്രണാബ് ആവശ്യപ്പെട്ടു.
കശ്മീര്‍ പ്രശ്നം അവസാനിച്ചാല്‍ ഇന്ത്യയില്‍ ഭീകരാക്രമണവും അവസാനിക്കുമെന്ന ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് മിലിബാന്‍ഡിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പ്രണാബ്.
ഭീകര പ്രവര്‍ത്തനം നടത്തുന്നവരെയും അതിന് ഇരയാവുന്നവരെയും ഒന്നായി കാണുന്ന പ്രവണത ഒഴിവാക്കേണ്ടതാണെന്നും ഭീകര പ്രവര്‍ത്തനം നടത്തുന്നവരെ നിയമപരമായി വിചാരണ ചെയ്യണമെന്നും പ്രണാബ് കഴിഞ്ഞ ദിവസം ദെലാരം-സരഞ്ച് ദേശീയപാത പദ്ധതി അഫ്ഗാന് അധികൃതര്‍ക്ക് കൈമാറിക്കൊണ്ട് പറഞ്ഞിരുന്നു.
കാബൂള്‍|
PRATHAPA CHANDRAN|
Last Modified വെള്ളി, 23 ജനുവരി 2009 (13:11 IST)
ബരാക് ഒബാമയുടെ ഭരണകാലത്ത് ഇന്തോ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന ശുഭാപ്തിവിശ്വാസവും പ്രണാബ് പ്രകടിപ്പിച്ചു.