മുംബൈയില്‍ വന്‍ കള്ളപ്പണ വേട്ട: ട്രക്കുകളില്‍ കടത്താന്‍ ശ്രമിച്ച 2500 കോടി രൂപയും സ്വര്‍ണവും പിടികൂടി
മുംബൈ: |
WEBDUNIA|
PRO
PRO
മുംബൈയില്‍ നാലു ട്രക്കുകളിലായി കടത്താന്‍ ശ്രമിച്ച 2500 കോടി രൂപയും സ്വര്‍ണവും ആദായികുതിവകുപ്പ് പിടികൂടി. ആദായികുതിവകുപ്പും ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കള്ളക്കടത്ത് പിടികൂടിയത്. സ്യൂട്ട്കേസുകളിലായി നിറച്ച പണം ട്രക്കുകളില്‍ നിന്ന് ഇറക്കുമ്പോഴായിരുന്നു അറസ്റ്റ്. എന്‍ഐഎയ്ക്കു ലഭിച്ച രഹസ്യവിവരം അനുസരിച്ചായിരുന്നു ഓപ്പറേഷന്‍. 47 പേരെ അറസ്റ് ചെയ്തു.
150-ഓളം സ്യൂട്ട് കേസുകളിലായാണ് പണം കൊണ്ടുപോയത്. കറന്‍സിയോടൊപ്പം വജ്രാഭരണങ്ങളും സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളുടെ യഥാര്‍ഥ മൂല്യം ഇതുവരെ കണക്കാക്കിയിട്ടില്ല.
മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റേഷനു വെളിയില്‍നിന്നാണ് പണം പിടികൂടിയത്. മുംബൈയില്‍ നിന്നും ഗുജറാത്ത് മെയില്‍ വഴി അഹമ്മദാബാദിലേക്കു കടത്താനുള്ള ശ്രമമായിരുന്നെന്ന് പോലീസ് പറഞ്ഞു.