മാനഭംഗം: വധശിക്ഷ നിര്‍ബന്ധമാക്കുന്നതിനോട് സിപിഎമ്മിന് വിയോജിപ്പ്
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
എല്ലാ മാനഭംഗക്കേസുകളിലും വധശിക്ഷ നിര്‍ബന്ധമാക്കുന്നതിനോട് വിയോജിപ്പ് വ്യക്തമാക്കി സിപിഎം. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെയുള്ള നിയമങ്ങളില്‍ ഭേദഗതി നിര്‍ദ്ദേശിക്കാനുള്ള ജസ്റ്റിസ് വര്‍മ്മ കമ്മിറ്റിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആണ് സിപിഎം നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ വധശിക്ഷ നല്‍കുന്നതിനോട് പാര്‍ട്ടിയ്ക്ക് വിയോജിപ്പില്ല. മറ്റ് മാനഭംഗക്കേസുകളില്‍ ജീവിതാന്ത്യം വരെ തടവറ വിധിക്കുന്നതാണ് നല്ലതെന്നാണ് പാര്‍ട്ടി അഭിപ്രായപ്പെടുന്നത്.
പീഡനത്തിന് പരമാവധി ശിക്ഷ ജീവിതകാലം മുഴുവന്‍ കഠിനതടവ് വിധിക്കുന്നതാണ്. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളിലോ അല്ലെങ്കില്‍ ഇര കൊല്ലപ്പെടുകയോ ചെയ്താല്‍ വധശിക്ഷ നല്‍കണം. കുറഞ്ഞ ശിക്ഷയുടെ കാര്യത്തില്‍ യാതൊരു ഇളവും അനുവദിക്കാന്‍ വ്യവസ്ഥ പാടില്ല. ഇത്തരം കേസുകള്‍ മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണം.
മാത്രമല്ല, വിചാരണക്കാലത്ത് ജാമ്യം അനുവദിക്കാന്‍ പാടില്ല. നിയമം കൃത്യമായി നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കും ശിക്ഷ നല്‍കണം. ഇരകള്‍ക്ക് സാമ്പത്തിക സഹായമുള്‍പ്പെടെയുള്ള പുനരധിവാസ നടപടികള്‍ വേണം. സ്ത്രീ ശരീരത്തെ കച്ചവടച്ചരക്കായി കാണിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്നും സി പി എം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.