ചെന്നൈ|
സജിത്ത്|
Last Modified തിങ്കള്‍, 6 നവംബര്‍ 2017 (14:16 IST)
പത്രസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരും വലിയ ക്രിമിനലുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വാസ്യത നിലനിര്‍ത്തുന്നതിനും ആരോഗ്യകരമായ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുമായി എല്ലാ മാധ്യമങ്ങളും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ ദിനതന്തി പത്രത്തിന്റെ 75ആം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യവെയാണ് മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
നീതിന്യായ വ്യവസ്ഥയോടും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനോടും ഉത്തരവാദിത്തം കാണിക്കാന്‍ മാധ്യമങ്ങൾ തയ്യാറാകണം. ഇന്നത്തെ മാധ്യമങ്ങളെല്ലാം രാഷ്ട്രീയ വിഷയങ്ങളിൽ മാത്രം ചുറ്റിത്തിരിയുകയാണ്. ഇന്ത്യ എന്നുവച്ചാല്‍ രാഷ്ട്രീയക്കാർ മാത്രമല്ല. 125 കോടി ജനങ്ങളാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്. ജനങ്ങളുടെ വിഷയങ്ങൾക്കും അവരുടെ നേട്ടങ്ങൾക്കും മാധ്യമങ്ങൾ പ്രാധാന്യം നല്‍കണമെന്നും മോദി പറഞ്ഞു.
ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജനകീയ താല്പര്യങ്ങളില് എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ബുദ്ധിപൂര്‍വം ഉപയോഗിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തമിഴ്നാട്ടില്‍
മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.