മഹാരാഷ്ട്ര ഡിജിപിയെ മാറ്റണമെന്ന് ഹൈക്കോടതി

മുംബൈ| PRATHAPA CHANDRAN| Last Modified വ്യാഴം, 5 ഫെബ്രുവരി 2009 (13:12 IST)
മഹാരാഷ്ട്ര ഡിജിപി എ എന്‍ റോയിയുടെ നിയമനം റദ്ദാക്കണനെന്ന് സംസ്ഥാന സര്‍ക്കാറിന് മഹാരാഷ്ട്ര ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പുതിയ ഡിജിപിയെ നാലാഴ്ചക്കകം നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു.

റോയിയേക്കാള്‍ സര്‍വീസ് കൂടുതലുള്ള നാല്‍ ഐപി‌എസ് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തുണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന്‍റെ നിയമനം അസാധുവാണെന്നും കോടതി കണ്ടെത്തി. റോയിയുടെ നിയമനം ചോദ്യം ചെയ്ത് സെന്‍‌ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നല്‍കിയ പരാതിയിലാണ് വിധി.

എസ്എസ് വിര്‍ക്, ജെ ഡി വിര്‍കാര്‍, സുപ്രകാശ് ചക്രവര്‍ത്തി എന്നിവര്‍ റോയിയേക്കാള്‍ സര്‍വീസ് കാലാവധിയുള്ളവരാണെന്ന് ട്രിബ്യൂണല്‍ വാദിച്ചു. എന്നാല്‍ ഡിജിപിയായി എസ് എസ് വിര്‍കിനെ പരിഗണിക്കതിരുന്നത് അദ്ദേഹം സസ്പെന്‍ഷനിലായതിനാലാണെന്നും മഹാരാഷ്ട്രാ സര്‍ക്കാര്‍ വാദിച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :