മഴക്കെടുതികള്‍ മൂലം ആന്ധ്രയില്‍ കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളില്‍ 48 ആളുകള്‍ മരിച്ചു.
വീടുകള്‍ തകര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ 27 ആളുകളാണ് മരിച്ചത്. ഇടിമിന്നല്‍ മൂലം രണ്ട് ആഴ്ചക്കുള്ളില്‍ 21 ആളുകളും മരിച്ചു. ഗുണ്ടൂര്‍ ജില്ലയില്‍ 10 പേരാണ് മരിച്ചത്. കുര്നൂരില് ഏഴും അനന്തപ്പൂരില്‍ നാലു പേരും മരിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം മൂലം ആന്ധ്രപ്രദേശിലെ ആറു ജില്ലകളില്‍ കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ കനത്ത മഴ പെയ്തു. 17 893 ആളുകളെ 23 ദുരിതാശ്വാസ ക്യാമ്പുകളിലായി പാര്‍പ്പിച്ചിട്ടുണ്ട്.
ഏഴു ജില്ലകളിലെ 56 ഗ്രാമങ്ങളിലെ 33403 കുടുംബങ്ങളെ മഴ ബാധിച്ചിട്ടുണ്ട്.