മലയാളി ബിഎസ്എഫ് ജവാന്‍ ഷോക്കേറ്റ് മരിച്ചു

ഗുവഹാത്തി| WEBDUNIA|
PRO
PRO
അസമില്‍ മലയാളി ബിഎസ്എഫ് ജവാന്‍ ഷോക്കേറ്റുമരിച്ചു. പന്തളം കുളനട പനങ്ങാട് കിഴക്കേമുകടിയില്‍ സാമുവലിന്റെ മകന്‍ ബിനു സാമുവലാണ് (32) മരിച്ചത്. വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്.

ഗോഹട്ടിയിലെ പടുഗാവില്‍ വച്ച് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുകിടന്ന മരച്ചില്ല മാറ്റാനുള്ള ശ്രമത്തിനിടെ ചൊവ്വാഴ്ച രാവിലെയാണ് അപകടം. ഏണി സ്ഥാപിക്കുമ്പോഴാണ് ബിനുവിന് ഷോക്കേറ്റത്. ബിനുവിനൊപ്പം മറ്റ് രണ്ട് പേര്‍ കൂടി ഷോക്കേറ്റ് മരിച്ചു എന്നാണ് വിവരം.

ബിനുവിന്റെ സംസ്കാരം വെള്ളിയാഴ്ച മാന്തളിര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :