ന്യൂഡല്‍ഹി|
AISWARYA|
Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2017 (17:13 IST)
മരണാന്തരം നേത്രദാനം നിര്‍ബന്ധിതമാക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും ഇത്
ബാധകമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെടുമെന്നും കണ്ണന്താനം അറിയിച്ചു.
ഇതിനായി ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചാല്‍ മാത്രമേ ഓരോ വര്‍ഷവും മരണാനന്തര നേത്രദാനത്തിന് സന്നദ്ധരാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 12ന് ലോക
കാഴ്ച ദിനത്തോടനുബന്ധിച്ച് ബംഗലൂരുവില്‍ നടത്തുന്ന ബ്ലൈന്‍ഡ് വാക്ക് 2017 എന്ന പദ്ധതിയെകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.