മന്ത്രിമാരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം വെളിപ്പെടുത്തേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്.
സുഭാഷ് ചന്ദ്ര അഗര്‍വാള്‍ എന്നയാളുടെ അപേക്ഷക്കുള്ള മറുപടിയിലാണ് ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. വിവരാവകാശ നിയമത്തിന്റെ എട്ടാം വകുപ്പ് മന്ത്രിമാരുടെ സ്വത്തു വിവരം വിവരാവകാശ നിയമത്തിന്റെ പരിധിയില്പ്പെടുന്നില്ലെന്ന് വ്യക്തമാക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മന്ത്രിമാരുടേയും കുടുംബാംഗങ്ങളുടേയും കഴിഞ്ഞ രണ്ടുവര്‍ഷത്തെ സ്വത്തുവിവരം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് അഗര്‍വാള്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചത്. തുടര്‍ന്ന്, അടിയന്തര നടപടി അവശ്യപ്പെട്ട് അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്ക് അയക്കുകയായിരുന്നു.