മത്സരിക്കുമെന്ന് ‘മുന്നാഭായി’

PTI
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി (എസ്പി)പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുമെന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത് വ്യക്തമാക്കി. സമാജ്‌വാദി ടിക്കറ്റില്‍ മത്സരിക്കുന്നതില്‍ സഹോദരി പ്രിയ ദത്ത് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സഞ്ജു തന്‍റെ തീരുമാനത്തില്‍ മാറ്റമില്ല എന്ന് പറഞ്ഞിരിക്കുന്നത്.

എസ്പി ടിക്കറ്റില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ മാറ്റമൊന്നുമില്ല. പ്രിയ പരസ്യമായി പൊട്ടിത്തെറിച്ചതിന് ഞാന്‍ മാപ്പ് നല്‍കി, സഞ്ജു ബാന്ദ്രയിലെ വീട്ടില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് പ്രിയ പറയുന്നത്. അങ്ങിനെ എന്തെങ്കിലും പറഞ്ഞിട്ടുണ്ട് എങ്കില്‍പ്പോലും സഹോദരന്‍ എന്ന നിലയില്‍ മാപ്പ് നല്‍കും. രാഷ്ട്രീയപരമായ തന്‍റെ തീരുമാനം കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഒന്നും സൃഷ്ടിച്ചിട്ടില്ല. തന്‍റെ കുടുംബം എന്നും ഗാന്ധി കുടുംബത്തെ പിന്തുണച്ചിരുന്നു എന്നും ദത്ത് പറഞ്ഞു.

സഞ്ജുവിന്‍റെ പിതാവ് സുനില്‍ ദത്ത് ഓള്‍ ഇന്ത്യ റേഡിയോയുടെ ലക്നൌ സ്റ്റേഷനില്‍ നിന്നാണ് തന്‍റെ തൊഴില്‍ ജീവിതത്തിന് തുടക്കമിടുന്നത്. അതിനാല്‍ തന്നെ സഞ്ജുവിനെ ലക്നൌവില്‍ നിന്ന് മത്സരിപ്പിക്കുന്നതില്‍ പ്രാധാന്യമുണ്ട് എന്ന് സഞ്ജുവിനൊപ്പം മാധ്യമ പ്രവര്‍ത്തകേരോട് സംസാരിച്ച എസ്പി സെക്രട്ടറി അമര്‍സിംഗ് പറഞ്ഞു.

മുംബൈ| PRATHAPA CHANDRAN| Last Modified ശനി, 17 ജനുവരി 2009 (08:37 IST)
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സഞ്ജുവിന് ടിക്കറ്റ് നല്‍കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനെ എതിര്‍ക്കില്ല എന്നും അമര്‍സിംഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :