മണിപ്പൂരില്‍ വിമതര്‍ തട്ടികൊണ്ടു പോയ മൂന്ന് എന്‍ജീനിയര്‍മാരെ ചൊവ്വാഴ്ച മോചിപ്പിച്ചു. ഒക്ടോബര്‍ 12 നാണ് ഇവരെ തട്ടികൊണ്ടു പോയത്.
കുക്കി റെവല്യൂഷണറി ആര്‍മിയാണ് ഇവരെ തട്ടികൊണ്ടുപോയത്. ഒരു കോടി രൂപ കുക്കികള്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇവരുടെ മോചനത്തിനായി പണം നല്‍കിയോയെന്ന് അറിവായിട്ടില്ല. ഇംഫാലില്‍ വികസനപദ്ധതിക്കുള്ള പരിശോധന നടത്തുമ്പോഴാണ് ഇവരെ തട്ടികൊണ്ടു പോയത്.
കുക്കികള്‍ വളരെ മാന്യമായിട്ടാണ് തങ്ങളോട് പെരുമാറിയതെന്ന് മോചിപ്പിക്കപ്പെട്ട എന്ജീനിയര്മാര് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ മണിപ്പൂരിലെ ഒന്‍പതു ജില്ലകളിലും ഒരേ പോലെ നടത്തണമെന്ന് കുക്കികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഇവരെ തട്ടികൊണ്ടുപോയത്.