പതിമൂന്ന് വയസുകാരി മകളെ സ്ഥിരമായി ശാരീരിക പീഡനത്തിനിരയാക്കിയ ആളെ മുംബൈ ശിവാജിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഷബാബുദ്ദീന്‍ ഖാന് എന്നയാളാണ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായത്.
പെണ്‍കുട്ടി ‘രാഷ്ട്രീയ അമന് സേന’ എന്ന സന്നദ്ധ സംഘടനയ്ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിച്ചതും പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തതും. പെണ്‍കുട്ടിയുടെ മാതാവ് ഗര്‍ഭിണി ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തായിരുന്നു ക്രൂരമായ പീഡന പരമ്പര അരങ്ങേറിയത്.
മാതാവ് തിരികെ വന്നപ്പോള്‍ പിതാവ് തന്നെ പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന്, പൊലീസിനെ സമീപിക്കാന്‍ ശ്രമിച്ചപ്പോള്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഷബാബുദ്ദീന്‍ അവരെ പിന്തിരിപ്പിച്ചത്. പിന്നീട്, മാതാവിന്റെ സാന്നിധ്യത്തിലും പീഡനം തുടരുകയായിരുന്നു.
പിതാവിന്റെ പീഡനത്തെ തുടര്‍ന്ന് ഒരിക്കല്‍ താന്‍ ഗര്‍ഭിണി ആയെന്നും തന്നെ ബലമായി ഗര്‍ഭച്ഛിദ്രത്തിനു വിധേയയാക്കി എന്നും പെണ്‍കുട്ടി തന്റെ പരാതിയില്‍ പറയുന്നു.