ബീഹാറില്‍ അല്‍-ക്വൊയ്ദ ഭീകരനെ അറസ്റ്റ് ചെയ്തു

പുരുനിയ| WEBDUNIA| Last Modified ചൊവ്വ, 19 ജനുവരി 2010 (17:21 IST)
ബീഹാര്‍ പൊലീസ് ഒരു അല്‍-ക്വൊയ്ദ ഭീകരനെ അറസ്റ്റ് ചെയ്തു. പുരുനിയയില്‍ വച്ച് ഒരാഴ്ച മുമ്പാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെങ്കിലും ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് പൊലീസ് വെളിപ്പെടുത്തുന്നു.

ഇയാളുടെ പക്കല്‍ നിന്ന് വ്യാജപ്പേരില്‍ ഒരു പാകിസ്ഥാന്‍ പാസ്പോര്‍ട്ടും കണ്ടെടുത്തിട്ടുണ്ട്.

പുരുനിയയില്‍ വച്ച് സംശയാസ്പദമായ സാഹചര്യത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരാഴ്ചത്തെ ചോദ്യംചെയ്യലിനിടയില്‍ ഇയാളുടെ അല്‍-ക്വൊയ്ദ ബന്ധം വ്യക്തമായതായി എസ്പി എന്‍ എച്ച് ഖാന്‍ പറഞ്ഞു. ഐ‌എം‌എം‌എം എന്ന ഭീകര സംഘടനയുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കള്ളപ്പേരില്‍ പാകിസ്ഥാന്‍ പാസ്പോര്‍ട്ട് സൂക്ഷിച്ചത് ഉള്‍പ്പെടെയുള്ള നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഡ്രൈവറായ ഗുലാം ദുബായില്‍ ജോലിനോക്കിയ ശേഷം ഹൈദബാദില്‍ എത്തുകയും അവിടെയുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്ത് ദീര്‍ഘകാലം അവിടെ താമസിച്ചു എന്നും പൊലീസ് കണ്ടെത്തി. ഇയാള്‍ വിവാഹമോചനം നേടിയ ശേഷം സഹോദര ഭാര്യയെ കുത്തിക്കൊന്ന കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്നും പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :