പട്ന|
WEBDUNIA|
Last Modified ഞായര്‍, 17 ഒക്ടോബര്‍ 2010 (09:58 IST)
PRO
ബീഹാറിലെ ബങ്ക ജില്ലയിലെ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്ത് പേര് മരിച്ചു. നവരാത്രി പൂജാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയ ഭക്തരാണ് മരിച്ചത്.
തില്‍ദിഹ ഗ്രാമത്തിലെ ദുര്‍ഗ്ഗാ ക്ഷേത്രത്തിന്റെ പരിസരത്ത് അപകടം നടക്കുന്ന സമയത്ത് 30,000 ഭക്തര്‍ ദര്‍ശനത്തിനായി ഊഴം കാത്ത് നില്ക്കുന്നുണ്ടായിരുന്നു. തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റ ഏഴ് പേരുടെ നില ഗുരുതരമാണ്. നൂറിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ദര്‍ശനം കാത്ത് നിന്ന ഒരു കൂട്ടം ഭക്തര്‍ തിക്കും തിരക്കും സൃഷ്ടിച്ചതാണ് അപകട കാരണമെന്ന് കരുതുന്നു. പരുക്കേറ്റവരെ താരാപുര്‍, ബങ്ക എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.