രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പി എ സാങ്മയെ പിന്തുണയ്ക്കുമെന്ന് ബി ജെ പി. മുതിര്‍ന്ന ബിജെപി നേതാവ് സുഷമാ സ്വരാജാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉറച്ച് കഴിഞ്ഞ ദിവസമാണ് സാങ്മ എന്‍ സി പിയില്‍ നിന്ന് രാജിവച്ചത്. ഇതോടെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരത്തിന് കളമൊരുങ്ങുകയാണ്.
അകാലിദളും സാങ്മയെ പിന്തുണക്കുമെന്ന് സുഷ്മ അറിയിച്ചു.
അതേസമയം സാങ്മയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ എന്‍ ഡി എയില്‍ സമവായം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. മത്സരം ഒഴിവാക്കണമെന്നും രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിയെ പിന്തുണക്കണമെന്നുമാണ് എന്‍ ഡി എ സഖ്യകക്ഷികളായ ജെ ഡി യുവിന്റേയും ശിവസേനയുടെയും നിലപാട്.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ എന്ത് തീരുമാനമെടുക്കും എന്നതും നിര്‍ണ്ണായകമാണ്.