ബാലികയെ മണ്ണില്‍ കുഴിച്ചിട്ട നിലയില്‍

താനെ| WEBDUNIA| Last Modified വെള്ളി, 24 ഫെബ്രുവരി 2012 (15:12 IST)
PRO
PRO
താനെയിലെ ഉപ്‌ലത്ത് ഗ്രാമത്തിലെ വീട്ടില്‍ നിന്ന് കാണാതായ എട്ടു വയസ്സുകാരിയുടെ മൃതദേഹം കൃഷിയിടത്തില്‍ കണ്ടെത്തി. മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.

പ്രദേശത്ത് ദുര്‍ഗന്ധം വമിക്കുന്നതായി സ്ഥലവാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. ഫെബ്രുവരി 20-നാണ് ബാലികയെ കാണാതായത്. മൃതദേഹം അഴുകിയ നിലയിലാണ്.

പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :