കൊല്‍ക്കത്ത|
WEBDUNIA|
Last Modified ചൊവ്വ, 19 ജനുവരി 2010 (17:14 IST)
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ആധിപത്യം നേടിക്കൊടുത്ത മഹാനായ നേതാവാണ് ജ്യോതിബസു എന്ന് ബിജെപി നേതാവ് എല്‍കെ അദ്വാനി. ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കൊപ്പം ബസുവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു അദ്ദേഹം.
രാഷ്ട്രീയഭേദം മറന്ന് ബസുവിനെപ്പോലെയുള്ള ഒരു മഹാനായ നേതാവിന് അന്തിമോപചാരം അര്‍പ്പിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് അദ്വാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അദ്വാനി, നിതിന്‍ ഗഡ്കരി, ജനതാദള്‍ (യു) നേതാവ് ശരദ് യാദവ് എന്നിവര്‍ പശ്ചിമബംഗാള്‍ നിയമസഭാ മന്ദിരത്തിലെത്തിയാണ് ബസുവിന്റെ ഭൌതിക ശരീരത്തില്‍ റീത്ത് സമര്‍പ്പിച്ചത്. കര്‍ഷക വിമോചനത്തിനായി പ്രവര്‍ത്തിച്ച ബസു എന്നും സ്മരിക്കപ്പെടുമെന്ന് ഗഡ്കരി അഭിപ്രായപ്പെട്ടു.