ബന്ദിയാക്കിയ കളക്ടര്‍ക്ക് മരുന്നുകള്‍ എത്തിച്ചു

റായ്പൂര്‍| WEBDUNIA|
PTI
PTI
മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ഛത്തിസ്ഗഢ് ജില്ലാ കളക്ടര്‍ അലക്സ് പോള്‍ മേനോന് അവശ്യമായ മരുന്നുകള്‍ സര്‍ക്കാര്‍ എത്തിച്ചുനല്‍കി. കടുത്ത ആസ്മ രോഗബാധിതനായ കളക്ടറുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് മാവോയിസ്റ്റുകള്‍ അറിയിച്ചിരുന്നു.

ആള്‍ ഇന്ത്യ ആദിവാസി മഹാസഭാ വഴിയാണ് മരുന്നുകള്‍ കൈമാറിയത്. സിപിഐ നേതാവ്‌ മനീഷ്‌ കുഞ്‌ജുവാണ് മരുന്നുകളുമായി വനത്തിലേക്ക് പോയത്. കളക്‌ടറെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ രണ്ടംഗ മധ്യസ്‌ഥ സംഘത്തെ ചര്‍ച്ചയ്‌ക്ക് നിയോഗിച്ചിട്ടുണ്ട്. ഛത്തിസ്‌ഗഡ്‌ മുന്‍ ചീഫ്‌ സെക്രട്ടറി എസ്‌ കെ മിശ്ര, മധ്യപ്രദേശ്‌ മുന്‍ ചീഫ്‌ സെക്രട്ടറി നിര്‍മല ബുച്‌ എന്നിവരെയാണ്‌ നിയോഗിച്ചിരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി രമണ്‍ സിംഗ്‌ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ കളക്ടറെ മാവോയിസ്‌റ്റുകള്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയത്‌. ഗ്രീന്‍ ഹണ്ട്‌ ഓപ്പറേഷന്‍ നിര്‍ത്തിവയ്‌ക്കുക, എട്ട്‌ മാവോയിസ്‌റ്റുകളുടെ മോചനം തുടങ്ങിയ ആവശ്യങ്ങളാണ്‌ കളക്‌ടറെ വിട്ടയക്കാന്‍ മാവോയിസ്‌റ്റുകള്‍ മുന്നോട്ടുവച്ചിരിക്കുന്ന ഉപാധികള്‍‌. ബുധനാഴ്‌ച വരെയാണ് സര്‍ക്കാരിന് സമയം നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :