ബംഗാരപ്പ വീണ്ടും കോണ്‍ഗ്രസിലേക്ക്

ന്യൂഡല്‍ഹി‍| WEBDUNIA| Last Modified വ്യാഴം, 12 ഫെബ്രുവരി 2009 (16:18 IST)
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി എം പിയുമായ എസ് ബംഗാരപ്പ പാര്‍ട്ടി അംഗത്വവും എം പി സ്ഥാനവും രാജിവച്ചു. രാജിക്ക് ശേഷം കോണ്‍ഗ്രസിലേക്ക് മടങ്ങി പോവാനുള്ള തീരുമാനവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഷിമോഗയില്‍ നിന്നുള്ള എം പി ആണ് ബംഗാരപ്പ. തന്‍റെ രാജി സ്പീക്കര്‍ അംഗീകരിച്ചതായി ബംഗാരപ്പ പാര്‍ലമെന്‍റിനു വെളിയില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സോണിയ ഗാന്ധിയുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും ബങ്കാരപ്പ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ ബിജെപി ഭരണത്തിലെത്തിയത് മതേതര കക്ഷികള്‍ ഒന്നിക്കാനുള്ള സമയം അതിക്രമിച്ചു എന്നതിനുള്ള സൂചനയാണ്. അതിനാല്‍ തന്നെയാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നും ബങ്കാരപ്പ പറഞ്ഞു.

എന്നാല്‍, തന്‍റെ രാജി കോണ്‍ഗ്രസ്-എസ്പി ബന്ധത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് ബങ്കാരപ്പ വ്യക്തമായ മറുപടി നല്‍കിയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :