പ്ലസ്ടു പരീക്ഷ തട്ടിപ്പ്: മുന്‍ ബോര്‍ഡ് ചെയര്‍മാനും ഭാര്യയും അറസ്റ്റില്‍

പ്ലസ്ടു പരീക്ഷയില്‍ വന്‍ ക്രമക്കേട് നടത്തിയതിന് ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ലാക്ഷേശ്വര്‍ പ്രസാദ് സിങ്ങിനേയും ഭാര്യ ഉഷ സിന്‍ഹയേയും പൊലീസ് അറസ്റ്റ് ചെയ്തു

പാറ്റ്‌ന, പ്ലസ്ടു പരീക്ഷ, അറസ്റ്റ്, പൊലീസ് patna, plus two exam, arrest, police
പാറ്റ്‌ന| സജിത്ത്| Last Updated: തിങ്കള്‍, 20 ജൂണ്‍ 2016 (11:11 IST)
പ്ലസ്ടു പരീക്ഷയില്‍ വന്‍ ക്രമക്കേട് നടത്തിയതിന് ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ലാക്ഷേശ്വര്‍ പ്രസാദ് സിങ്ങിനേയും ഭാര്യ ഉഷ സിന്‍ഹയേയും പൊലീസ് അറസ്റ്റ് ചെയ്തു. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുനെതിരെ ജൂണ്‍ 15 ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്.

പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വന്‍ വിവാദത്തെ തുടര്‍ന്നാണ് പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ലക്ഷേശ്വര്‍ പ്രസാദ് രാജിവെച്ചത്. രാജി സമര്‍പ്പിച്ചശേഷം സിങ്ങ് ഒളിവിലായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.കോടതി ഉത്തരവിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്താനായി അന്വേഷണ ഉദ്യോഗസ്ഥര്‍ സിങ്ങിന്റെ വസതിയിലും ഓഫീസിലും തിരച്ചില്‍ നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഈ അഴിമതിയുമായി ബന്ധപ്പെട്ട് കേസിലെ പ്രധാന പ്രതിയായ ബച്ച് റായി പൊലീസിനു മുന്നില്‍ നേരത്തേ കീഴടങ്ങിയിരുന്നു. വൈശാലി ജില്ലയിലെ ഭഗ്വാന്‍പൂര്‍ പൊലീസ് സ്റ്റേഷനിലായിരുന്നു ബച്ച് റായി കീഴടങ്ങിയത്. കൂടാതെ പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുനേടിയ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :