ബോളിവുഡ് നടിയും ഐപിഎല്‍ ടീം ഉടമയുമായ പ്രീതി സിന്റയ്ക്ക് ജനുവരി 26 രാത്രി അത്രപെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം, വിമാനത്താവളത്തിലെ ടോയ്ലറ്റില് കുടുങ്ങിപ്പോവുക അത്ര സുഖമുള്ള കാര്യമല്ല എന്നതു തന്നെ!
ജനുവരി 26 ന് രാത്രി താന്‍ ഡല്‍ഹി വിമാനത്താവളത്തിന്റെ ടോയ്ലറ്റില് കുടുങ്ങിപ്പോയെന്ന് പ്രീതി തന്റെ ട്വിറ്റര്‍ അക്കൌണ്ടിലാണ് പറയുന്നത്. വാതില്‍ തുറക്കാന്‍ കഴിയാതെ വന്നതുമൂലം പത്ത് മിനിറ്റോളം ടോയ്ലറ്റില് കുടുങ്ങിയ താന്‍ പിന്നെ ഭിത്തിയിലൂടെ വലിഞ്ഞുകയറിയാണ് പുറത്ത് വന്നതെന്നും പ്രീതി വിശദീകരിക്കുന്നു.
ഇടുങ്ങിയ സ്ഥലത്ത് അകപ്പെട്ടതു മൂലം താന്‍ ശ്വാസംമുട്ടി മരിക്കുമെന്ന് ഭയന്നുവെന്ന് പറയുന്ന പ്രീതി, കുട്ടിക്കാലത്ത് ആണ്‍കുട്ടികളെ പോലെയായിരുന്നതാണ് സഹായമായതെന്നും വിവരിക്കുന്നു. കുട്ടിക്കാലത്ത് അത്തരത്തിലായതു മൂലമാണ് തനിക്ക് ഭിത്തിക്ക് അപ്പുറത്തേക്ക് വലിഞ്ഞുകയറാനുള്ള ധൈര്യം ലഭിച്ചതെന്നും പ്രീതി പറയുന്നു.
എന്നാല്‍, ഭിത്തിക്കപ്പുറത്തേക്ക് താന്‍ ചാടിയത് കണ്ടു നിന്നവര്‍ക്ക് ഇഷ്ടപ്പെട്ടു എങ്കിലും തനിക്ക് അത്ര സുഖമുള്ള ഏര്‍പ്പാടായി തോന്നിയില്ല എന്നാണ് കൈയ്യിലെ മസിലിനു പരുക്ക് പറ്റിയതിനെ കുറിച്ച് വിവരിക്കുമ്പോള്‍ ഈ പഞ്ചാബി സുന്ദരി പറയുന്നത്.