പ്രമേഹരോഗത്തിനും വേദനാസംഹാരിക്കുമുള്ള മരുന്നുകള്‍ നിരോധിച്ചു

മുംബൈ| WEBDUNIA|
PRO
PRO
പ്രമേഹരോഗത്തിനും വേദനാസംഹാരിക്കുമടക്കമുള്ള മരുന്നുകള്‍ നിരോധിച്ചു. പ്രമേഹരോഗത്തിന് ഉപയോഗിക്കുന്ന പിയോഗ്ലിറ്റസോണ്‍, വേദനാസംഹാരിക്കുള്ള അനാല്‍ജിന്‍, വിഷാദരോഗത്തിനുള്ള ഡീന്‍ക്‌സിറ്റ് എന്നീ മരുന്നുകളാണ് സര്‍ക്കാര്‍ നിരോധിച്ചത്. ഈ മൂന്ന് മരുന്നുകളും ഡോക്ടര്‍മാ‍ര്‍ ധാരാളമായി രോഗികള്‍ക്ക് നിര്‍ദേശികുന്ന മരുന്നുകളാണ്.

ഈ മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നുവെന്ന് കണ്ടാണ് സര്‍ക്കാര്‍ മരുന്നുകള്‍ നിരോധിച്ചത്. പിയോഗ്ലിറ്റസോണ്‍ എന്ന മരുന്ന് ഹൃദയം തകരാറിലാകുന്നതിനും മൂത്രാശയ ക്യാന്‍സറിന് ഇടയാക്കുന്നതു കൊണ്ടാണ് നിരോധിച്ചത്. ലോകം മുഴുവന്‍ നിരോധിച്ച അനാല്‍ജിന്‍ രോഗികളുടെ സുരക്ഷ കണക്കിലെടുത്താണ് നിരോധിച്ചത്. ഡീന്‍ക്‌സിറ്റ് എന്ന മരുന്ന് നിരോധച്ചത് ദോഷകരമായ സംയുക്തങ്ങള്‍ ഉള്ളതിനാലാണ്.

1940ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് ആക്ടിലെ സെക്ഷന്‍ 26 എ പ്രകാരം ഈ മൂന്ന് മരുന്നുകളുടെയും നിര്‍മ്മാണവും വില്‍പ്പനയും അടിയന്തരമായി നിര്‍ത്തണമെന്ന് കാണിച്ച് കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി.

നിരോധനം മൂലം അബ്ബോട്ട്, സണ്‍ ഫാര്‍മ, യു എസ് വി, ലുപിന്‍, റാന്‍ബാക്‌സി, വോക്ക്ഹാര്‍ട്ത്ത് എന്നീ മരുന്ന് കമ്പനികള്‍ക്ക് തിരിച്ചടിയാകും. ഏതാണ്ട് 700 കോടി രൂപയുടെ മാര്‍ക്കറ്റാണ് അവര്‍ക്ക് ഇല്ലാതാകുക. വേദനാസംഹാരിയായ അനാല്‍ജിനിന് രാജ്യത്ത് ബ്രാന്‍ഡുകള്‍ കുറവാണ്.

ഡീന്‍ക്‌സിറ്റ്, പ്ലാസിഡ, ഫ്രാന്‍ക്‌സിറ്റ്, റെസ്റ്റ്ഫുള്‍ എന്നീ മരുന്നുകളും നിരോധന ഭീഷണി നേരിടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :