ഹൃദയ ശസ്ത്രക്രിയക്ക്ശേഷം വിശ്രമത്തിലായിരുന്ന പ്രധാനമന്ത്രി മന്മോഹന് സിംഗ് ജോലിയില്‍ തിരിച്ചെത്തി. അഞ്ച് ആഴ്ചത്തെ വിശ്രമത്തിനുശേഷം ഓഫീസില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി ബെനിന്‍ പ്രസിഡന്റ് ബോനിയുമായി കൂടിക്കാഴ്ച നടത്തി.
ഔദ്യോഗികമായല്ലെങ്കിലും ചെറിയ രാഷ്ട്രീയ ചര്‍ച്ചകളില്‍ മാത്രമേ സിംഗ് ഇതുവരെ പങ്കെടുത്തിരുന്നുള്ളു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിനുമായി ഏതാനും കരാറുകളിലും പ്രധാനമന്ത്രി ഇന്ന് ഒപ്പു വയ്ക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വിദേശനേതാക്കളുമായി സാധാരണയായി കൂടിക്കാഴ്ച നടത്തുന്ന ഹൈദരാബാദ് ഹൌസിനു പകരം പ്രധാനമന്ത്രിയുടെ വസതിയില്‍ തന്നെയാണ് കൂടിക്കാഴ്ച്ച ഒരുക്കിയിരിക്കുന്നത്.
ജനുവരി 24നായിരുന്നു 76 വയസുള്ള പ്രധാനമന്ത്രിയെ 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. രണ്ടാം തവണയാണ് പ്രധാനമന്ത്രി ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 4 മാര്‍ച്ച് 2009 (13:04 IST)