പ്രധാനമന്ത്രി മന്മോഹന് സിംഗ് തിങ്കളാഴ്ച കൊച്ചിയിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം എത്തുന്നത്. വൈകിട്ട് 3.50ന് പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക വിമാനത്താവളത്തില്‍ അദ്ദേഹം വന്നിറങ്ങും.
കൊച്ചി റിഫൈനറി സംയോജിത വികസന പദ്ധതിയുടെയും പ്രവാസി ഭാരതീയ ദിവസിന്റെയും ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. അമ്പലമുകളില്‍ കൊച്ചി റിഫൈനറി സംയോജിത വികസന പദ്ധതിയുടെ ഉദ്ഘാടനം അദ്ദേഹം വൈകിട്ട് നിര്‍വ്വഹിക്കും.
ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്കാണ് പ്രവാസി ഭാരതീയ ദിവസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുക. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ താജ് വിവന്റയിലാണ് പ്രധാനമന്ത്രിയ്ക്ക് താമസം ഒരുക്കിയിരിക്കുന്നത്.