പ്രധാനമന്ത്രി ഡോ മന്മോഹന് സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് ഹരീഷ് ഖരെ രാജിവച്ചു. വീണ്ടും സജീവ മാധ്യമപ്രവര്‍ത്തന രംഗത്തേയ്ക്ക് തിരിയുന്നതിനാണ് രാജിവച്ചതെന്നാണ് ഖരെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്.
ഹരിഷ് ഖരെയ്ക്കു പകരമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എന്‍ ഡി ടി വി മാനേജിംഗ് എഡിറ്ററുമായ പങ്കജ് പച്ചൗരിയെ നിയമിച്ചു.
പ്രധാനമന്ത്രിയുടെ മാധ്യമ ഉപേഷ്ടാവാകുന്നതിന് മുമ്പ് ഖരെ ഹിന്ദുവിന്റെ സീനിയ അസോസിയേറ്റ് എഡിറ്ററായിരുന്നു. ഡല്‍ഹിയില്‍ ഹിന്ദുവിന്റെ ബ്യൂറോയുടെ ചുമതലയും ഖരെയ്ക്കായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റെസിഡന്റ് എഡിറ്ററായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.