സമൂഹ മനസാക്ഷിയെ നാണിപ്പിക്കുന്ന ഒരു രംഗത്തിന് ബീഹാറിലെ ഒരു പൊലീസ് സ്റ്റേഷന് വെള്ളിയാഴ്ച വേദിയായി. വെള്ളിയാഴ്ച രാത്രി പൊലീസ് സ്റ്റേഷനില്‍ വച്ച് രണ്ട് ഹോംഗാര്‍ഡുകള്‍ ചേര്‍ന്ന് ഒരു വനിതയെ ബലാത്സംഗത്തിന് ഇരയാക്കി.
ബീഹാറിന്റെ അയല്‍ സംസ്ഥാനമായ യുപിയിലെ ഖുശിനഗര്‍ ജില്ലയില്‍ നിന്ന് ഒളിച്ചോടി വന്ന ഒരു വനിതയാണ് ക്രമസമാധാനപാലനത്തെ സഹായിക്കാന്‍ നിയമിതരായ ഹോംഗാര്‍ഡുകളുടെ ക്രൂര പീഡനത്തിന് ഇരയായത്. ബീഹാറിലെ ബഗഹ് ജില്ലയിലെ പത്കോലി പൊലീസ് സ്റ്റേഷനിലേക്ക് സ്ത്രീയെ കൂട്ടിക്കൊണ്ടു കൊണ്ടുവന്നാണ് ബലാത്സംഗം ചെയ്തത്.
ബലാത്സംഗത്തിനിരയായ സ്ത്രീ ശനിയാഴ്ച പൊലീസില്‍ പരാതി നല്കി. സംഭവമറിഞ്ഞ ഉടന്‍ ഹോംഗാര്‍ഡുകളെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്.