പൊലീസ് സ്റ്റേഷനിൽ ദമ്പതികള്‍ ക്രൂര മര്‍ദനത്തിനിരയായി- വീഡിയോ പുറത്ത്

മഹാരാഷ്ട്രയിലെ കാന്തിവാലി പൊലീസ് സ്റ്റേഷനിൽ ദമ്പതികള്‍ക്ക് ക്രൂര മര്‍ദനം.

മുംബൈ, മഹാരാഷ്ട്ര, പൊലീസ് mumbai, maharashtra, police
മുംബൈ| സജിത്ത്| Last Modified തിങ്കള്‍, 23 മെയ് 2016 (13:53 IST)
മഹാരാഷ്ട്രയിലെ കാന്തിവാലി പൊലീസ് സ്റ്റേഷനിൽ ദമ്പതികള്‍ക്ക് ക്രൂര മര്‍ദനം. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വീഡിയോ വാർത്ത ഏജൻസിയായ എൻ ഐ എ സ്ഥിരീകരിച്ചു. പൊലീസ് സ്റ്റേഷന്റെ ഉള്ളിലൂടെ ഒരാളെ വലിച്ചിഴയ്ക്കുന്നതും മർദിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്.

ബാറ്റണുകളുപയോഗിച്ച് പൊലീസ് ദമ്പതികളെ മർദിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇയാളോട് മറാത്തിയിലാണ് പൊലീസ് സംസാരിക്കുന്നത്. ഈ വീഡിയോയുടെ ആദ്യ നിമിഷങ്ങളിൽ ഒരു സ്ത്രീയേയും കാണിക്കുന്നുണ്ടെങ്കിലും പിന്നെ കാണുന്നില്ല. എന്തിനാണ് ഇവരെ മർദിക്കുന്നതെന്ന് വ്യക്തമല്ല. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ഇതിനകം തന്നെ നിരവധിപ്പേരാണ് കണ്ടത്. ഇതോടെ പൊലീസിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :