മുംബൈ|
WEBDUNIA|
Last Modified വ്യാഴം, 28 ഒക്ടോബര്‍ 2010 (12:05 IST)
പിഴയടിച്ച വൈരാഗ്യത്തിന് ട്രാഫിക് പൊലീസുകാരനെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ട്രാഫിക് നിയമം ലംഘിച്ചതിന് താനെ ജില്ലയിലെ വാസായില്‍ വച്ച് ബുധനാഴ്ച രാവിലെയാണ് മഹേന്ദ്ര കേവാത് എന്ന ഓട്ടോ ഡ്രൈവര്‍ക്ക് കോണ്‍സ്റ്റബിള്‍ അനില്‍ അയ്തദോത്കര് പിഴയടിച്ചത്. പിഴയടിച്ചതില് കുപിതനായ കേവാത് വൈകിട്ട് മടങ്ങിയെത്തി റോഡില്‍ വച്ച് കോണ്‍സ്റ്റബിളിന് മേല്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു.
ശരീരത്തില്‍ അമ്പത് ശതമാനത്തോളം പൊള്ളലേറ്റ കോണ്‍സ്റ്റബിള്‍ ഇപ്പോള്‍ ചികിത്സയിലാണ്.