പെണ്ണിന് ലൈംഗിക മോഹം പാടില്ല; വികാരം ശമിപ്പിക്കാന്‍ പൈശാചിക കൃത്യം !

ആണ്‍കുട്ടികള്‍ക്ക് മാത്രമല്ല... പെണ്‍കുട്ടികള്‍ക്കുമുണ്ട് സുന്നത്ത് കല്യാണം !

AISWARYA| Last Updated: വെള്ളി, 23 ജൂണ്‍ 2017 (12:28 IST)
മുസ്ലിം മതവിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികളുടെ സുന്നത്ത് കല്യാണം നടത്തുന്നത് പതിവ് ചടങ്ങാണ്. ഇത്
ആണുങ്ങളുടെ ലൈംഗികവികാരം കൂട്ടുന്നതിനാണ് സുന്നത്ത് നടത്തുന്നത് എന്ന് പറയുന്നുണ്ട്. എന്നാല്‍ പെണ്ണിന് ലൈംഗിക വികാരം കൂടിപ്പോയാല്‍ അവള്‍ വഴിതെറ്റിപ്പോകുമെന്നും പിഴച്ചുപോകുമെന്നും അവള്‍ നല്ല ഭാര്യ ആകാന്‍ സാധിക്കില്ലെന്നും കരുതുന്നുണ്ട്.

പെണ്‍കുട്ടികളുടെ ലൈംഗികവികാരം കുറയ്ക്കുന്നതിന് മുംബൈയിലെ വിഭാഗത്തില്‍പ്പെട്ട ബൊഹ്‌റ സമൂഹം കാണിക്കുന്ന ക്രൂരതയെ വിളിക്കാന്‍ പൈശാചികം എന്ന വാക്ക് മതിയാവില്ല. ലൈംഗിക വികാരം ശമിപ്പിക്കാന്‍ ആറും ഏഴും വയസ്സ് മാത്രം പ്രായം വരുന്ന പെണ്‍കുട്ടികളെ ഇവര്‍ യോനിഛേദം നടത്തുന്നു. ഈ സംഭവം ആചാരമെന്ന പേരിലാണ് ഇവര്‍ കൊണ്ടാടുന്നത്.

എന്നാല്‍ ഈ ക്രൂരതയ്ക്ക് തടയിടാന്‍ സര്‍ക്കാരിനാവുന്നില്ലെന്നത് ദുരന്തമാണ്. ബൊഹ്‌റ സമൂഹത്തിലെ മിക്ക പെണ്‍കുട്ടികളും ഈ ക്രൂരതയുടെ ഇരകളാണ്. എതിര്‍ക്കാന്‍ അവര്‍ക്ക് അവകാശമില്ല. ഈ ക്രൂരത അറിയുന്ന സ്വന്തം അമ്മയും കുടുംബത്തിലെ മറ്റു സ്ത്രീകളും ഇതിന് കൂട്ട് നില്‍ക്കുന്നുണ്ടെന്നാണ് മറ്റോരു കാര്യം. ബൊഹ്‌റ സമൂഹത്തിന്റെ ഈ ആചാരം പെണ്‍കുട്ടികള്‍ മരിക്കാന്‍ വരെ കാരണമാകാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :