ഡീസല്‍ ലിറ്ററിന് 2 രൂപയും പാചകവാതക സിലിണ്ടറൊന്നിന് 25 രൂപയും കുറവ്
ന്യൂഡല്‍ഹി|
PRATHAPA CHANDRAN|
കഴിഞ്ഞ ഒന്നരമാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടാം തവണയും ഇന്ധനവില കുറച്ചു. പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് ലിറ്ററിന് 2 രൂപയും കുറയ്ക്കാനാണ് സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് സമിതി തീരുമാനിച്ചത്.
പാചകവാതകം സിലിണ്ടറിനൊന്നിന് 25 രൂപകുറയ്ക്കാനും ബുധനാഴ്ച വൈകി ചേര്‍ന്ന കാബിനറ്റ് സമിതി തീരുമാനിച്ചു. ബുധനാഴ്ച അര്‍ദ്ധ രാത്രിമുതല്‍ പുതുക്കിയ വില പ്രാബല്യത്തിലാവുമെന്ന് സമിതി അധ്യക്ഷന്‍ പ്രണാബ് മുഖര്‍ജി അറിയിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വില കുറഞ്ഞതിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയിലും വില കുറയ്ക്കാന്‍ തീരുമാനമായത്. ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരല്‍ ഒന്നിന് 42 ഡോളര്‍ വരെ ആയിട്ടുണ്ട്. നേരത്തെ, ഇത് 147 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ഡിസംബര്‍ ആറിനും പെട്രോലിനും ഡീസലിനും ഇതേ നിരക്കില്‍ വില കുറച്ചിരുന്നു.