പൂനെ|
WEBDUNIA|
Last Modified ശനി, 27 ഫെബ്രുവരി 2010 (09:27 IST)
PRO
PRO
പൂനെയിലെ ജര്‍മ്മന്‍ ബേക്കറിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഒരു യുവതി വെള്ളിയാഴ്ച രാത്രി മരിച്ചു. ഇതോടെ, പൂനെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി ഉയര്‍ന്നു.
ചണ്ഡീഗഡില്‍ നിന്നുള്ള അദിതി ജിന്‍ഡാല്‍ എന്ന 23 കാരിയാണ് വെള്ളിയാഴ്ച രാത്രി മരണത്തിനു കീഴടങ്ങിയത്. ഇന്‍ലാക്സ് ആന്‍ഡ് ബുധ്റാണി ആശുപത്രിയിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്.
പൂനെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട 17 പേരില്‍ അഞ്ച് പേര് വിദേശികളാണ്. ഫെബ്രുവരി 13 ന് രാത്രി 8:30 ഓടെ നടന്ന സ്ഫോടനത്തില്‍ ഒമ്പത് പേര് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സ്ഫോടനത്തില്‍ അമ്പതോളം പേര്‍ക്ക് പരുക്ക് പറ്റി.