പുട്ടപര്‍ത്തിയില്‍ നിത്യാനന്ദയ്ക്കെതിരെ വനിതകള്‍

പുട്ടപര്‍ത്തി| WEBDUNIA|
PRO
വിവാദ സ്വാമി നിത്യാനന്ദയ്ക്കെതിരെ പുട്ടപര്‍ത്തിയില്‍ സായി ഭക്തരുടെ പ്രതിഷേധം. ചൊവ്വാഴ്ച സത്യ സായി ബാബയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയപ്പോഴായിരുന്നു നിത്യാനന്ദയ്ക്ക് വനിതകളുടെ വെറുപ്പിനെ നേരിടേണ്ടി വന്നത്.

വി‌എച്ച്‌പി നേതാവ് അശോക് സിംഗാളുമൊത്തായിരുന്നു നിത്യാനന്ദ പ്രശാന്തിനിലയത്തിലേക്ക് കടന്നുവന്നത്. നിത്യാനന്ദയ്ക്ക് ഒപ്പം രണ്ട് അനുയായികളുമുണ്ടായിരുന്നു. എന്നാല്‍, വിഐപി ഗേറ്റില്‍ വച്ച് നിത്യാനന്ദയെ സായ് സേവാദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു.

താന്‍ ആരെന്ന് വോളണ്ടിയര്‍മാരെ പറഞ്ഞു മനസ്സിലാക്കാന്‍ നിത്യാനന്ദ ശ്രമിച്ചു എങ്കിലും അത് വിഫലമായി. അതേസമയം, അശോക് സിംഗാള്‍ സായിബാബയുടെ ഭൌതിക ശരീരം കണ്ട് വണങ്ങാനായി കുല്‍‌വന്ത് ഹാളിലേക്ക് നടന്നു പോവുകയും ചെയ്തു.

അവസാനം, കുല്‍‌വന്ത് ഹാളില്‍ എത്തിയ നിത്യാനന്ദയെ തിരിച്ചറിഞ്ഞ വനിതകള്‍ ബഹളമുണ്ടാക്കി. പൊലീസ് ഇടപെട്ട് നിത്യാനന്ദയെ മടക്കി അയയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മുതിര്‍ന്ന ഒരു വോളണ്ടിയര്‍ തടയുകയായിരുന്നു. വോളണ്ടിയറുടെ ഇടപെടല്‍ കാരണമാണ് നിത്യാനന്ദയ്ക്ക് സായി ബാബയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ സാധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :