പീരുമേടും ദേവികുളവും തമിഴ്‌നാടിന് വേണം

ചെന്നൈ| WEBDUNIA|
PRO
PRO
പീരുമേടും ദേവികുളവും തമിഴ്‌നാടിന് അവകാശപ്പെട്ടതാണെന്ന് ഡിഎംകെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധി. വ്യാഴാഴ്ച ചെന്നൈയില്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് കരുണാനിധി ഇക്കാര്യം പറഞ്ഞത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന പീരുമേട്, അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ ദേവികുളം എന്നീ പ്രദേശങ്ങള്‍ തമിഴ്‌നാടിന് അവകാശപ്പെട്ടതാണ്. 1956-ല്‍ തന്നെ ഡിഎംകെ സ്ഥാപകന്‍ അണ്ണാദുരൈ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതായി കരുണാനിധി വ്യക്തമാക്കുന്നു. 1886-ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കരാര്‍ ഒപ്പിടുന്ന വേളയില്‍ ഈ പ്രദേശങ്ങള്‍ ഏറ്റെടുത്തുകൊള്ളാന്‍ ബ്രിട്ടീഷ് സര്‍ക്കാറിനോട് തിരുവിതാംകൂര്‍ മഹാരാജാവ് ആവശ്യപ്പെട്ടിരുന്നു. പകരമായി ആറുലക്ഷം രൂപ നല്‍കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അത് ചെയ്തില്ല. പിന്നീട് സംസ്ഥാനങ്ങള്‍ വിഭജിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാറും ഇതിനു തയ്യാറായില്ലെന്നും കരുണാനിധി കൂട്ടിച്ചേര്‍ക്കുന്നു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന കേരള സര്‍ക്കാരിന്റെ നിലപാടാണ് ഈ ആവശ്യം വീണ്ടും മുന്നോട്ടുവയ്ക്കുന്നതിന് തങ്ങള്‍ക്ക് പ്രേരണയാകുന്നതെന്നും കരുണാനിധി പ്രസ്താവനയില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :