പീഡനക്കേസുകളില്‍ പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ സാധിക്കില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സ്ത്രീപീഡനക്കേസുകളില്‍ പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ കോടതികള്‍ക്ക് സാധിക്കില്ലെന്ന് സുപ്രീംകോടതി. ഇത്തരം ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള തീരുമാനമെടുക്കേണ്ടത് നിയമനിര്‍മ്മാണ സഭകളാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മുന്‍ ഐഎഎസ് ഓഫിസര്‍ ആയ പ്രോമിലാ ശങ്കര്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റീസ് കെഎസ് രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇതില്‍ വിധി പ്രസ്താവിച്ചത്. നിലവില്‍ രണ്ട് എം‌പിമാരും 42 എം എല്‍ എമാരും സ്ത്രീപീഡനക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ബലാത്സംഗക്കേസുകളുടെ വിചാരണയ്ക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കുക, ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ വിഷയങ്ങളില്‍ അഭിപ്രായം തേടി കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. നഷ്ടപരിഹാര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകളോടും അഭിപ്രായം തേടിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :