പത്തു ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വിസി-9 ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 9.30 ന് വിക്ഷേപിച്ചു. പിഎസ്എല്‍വിസി-9 230 ടണ്‍ ഭാരമുള്ളതാണ്( 50 ആനകളുടെ ഭാരത്തിന് തുല്യം).
ഇതു വരെയുള്ള നാലു ഘട്ടങ്ങളും പിഎസ്എല്‍വിസി-9 വിജയകരമായി പിന്നിട്ടു കഴിഞ്ഞു. ഉപഗ്രഹങ്ങളില്‍ എട്ടെണ്ണം വിദേശനിര്‍മ്മിതമാണ്.
റിമോട്ട് സെന്‍സിങ്ങ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 എ, ഒരു ചെറു ഉപഗ്രഹം എന്നിവയും പിഎസ്എല്‍വി-9 വഹിക്കുന്നുണ്ട്. അഞ്ചു വര്‍ഷമാണ് കാര്‍ട്ടോസാറ്റ്-2 എയുടെ കാലാവധി.
ഉപഗ്രഹങ്ങള്‍ 635 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് പിഎസ്എല്‍വി-9 ന്റെ ദൌത്യം. വിദേശ നിര്‍മ്മിതമായ എട്ട് ഉപഗ്രഹങ്ങള്‍ നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്.
ഇതില്‍ ആറ് ഉപഗ്രഹങ്ങളുടെ കൂട്ടത്തിന് എന്‍എല്‍എസ്-4 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നാനോ ഉപഗ്രഹങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് വിദേശ സര്‍വകലാശാലകളാണ്. വാണിജ്യലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടാണ് ഇവ ഭ്രമണപഥത്തിലെത്തിക്കുന്നത്. പിഎസ്എല്‍വിസി-9 ന്റെ കൌണ്ട് ഡൌണ്‍ ശനിയാഴ്ച രാവിലെ 7.30 നാണ് ആരംഭിച്ചത്.