പി‌എം‌കെയ്ക്ക് ഏഴും ഒന്നും

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified ശനി, 28 മാര്‍ച്ച് 2009 (13:13 IST)
എഐഡി‌എം‌കെയും പി‌എംകെയും സീറ്റ് വിഭജന ധാരണയില്‍ എത്തി. എഐഡി‌എം‌കെ പാര്‍ട്ടിക്കായി ഏഴ് ലോക്സഭാ സീറ്റുകളും ഒരു രാജ്യ സഭാ സീറ്റും ഒഴിച്ചിട്ടതായി പാര്‍ട്ടി തലവന്‍ എസ് രാമദോസ് ജയലളിതയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ശനിയാഴ്ച മാധ്യമ ലേഖകരോട് പറഞ്ഞു.

എഐഡി‌എം‌കെ മറ്റ് സഖ്യകക്ഷികളുമായുള്ള ചര്‍ച്ചകള്‍ തുടരുകയണെന്നും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ധാരണയിലെത്തിച്ചേരുമെന്നും രാമദോസ് പറഞ്ഞു. എഐഡി‌എം‌കെ-പി‌എംകെ സഖ്യം വന്‍ വിജയം കൊണ്ടുവരുമെന്നും അതെ കുറിച്ച് തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാവുമെന്നും രാമദോസ് കൂട്ടിച്ചേര്‍ത്തു.

യുപി‌എ മുന്നണി വിടാനുള്ള തീരുമാനത്തെ തുടര്‍ന്ന് പി‌എംകെ തലവന്‍ എസ് രാമദോസും മകനും കേന്ദ്ര മന്ത്രിയുമായ അന്‍പുമണി രാമദോസും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അന്‍പുമണി രാമദോസും ആര്‍ വേലുവുമാണ് യുപി‌എ മന്ത്രിസഭയിലുള്ള പി‌എംകെ മന്ത്രിമാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :